ന്യൂഡെൽഹി. ഡോക്ടർമാർ ഭീകരപ്രവർത്തനത്തിന് മറയാക്കിയ ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിക്കെതിരെ ഇഡി അന്വേഷണം.
വിദേശ രാജ്യങ്ങളിൽ നിന്നടക്കം ധനസഹായം ലഭിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ,
ഈ ഫണ്ടുകൾ ഏതെങ്കിലും തരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി
വഴിതിരിച്ചുവിട്ടോ എന്നതിനെക്കുറിച്ചാണ് അന്വേഷണം.
അതിനിടെ വെബ്സൈറ്റിൽ വ്യാജ
അക്രഡിറ്റേഷൻ വിവരങ്ങൾ പ്രദർശിപ്പിച്ചതിന് അൽ ഫലാ സർവകലാശാലക്ക്
നോട്ടീസ് അയച്ച് നാഷണൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൌൺസിൽ.
ഡൽഹി ഓഖ്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവകലാശാലയിൽ പഠിക്കുന്നതും, പഠിപ്പിക്കുന്നതും
കൂടുതൽ ജമ്മു കശ്മീർ സ്വദേശികൾ.
ഓക്ലയിലെ ഹെഡ്ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ
അറബ് രാജ്യങ്ങളിൽ നിന്നടക്കം ട്രസ്റ്റ് വിദേശ സംഭാവന കൈപ്പറ്റിയിരുന്നതായി കണ്ടെത്തിയിരുന്നു.
ഈ ഫണ്ടുകൾ ഭീകര പ്രവർത്തനങ്ങൾക്കായി
വഴിതിരിച്ചുവിട്ടോ എന്നതാണ് ഇഡി അന്വേഷിക്കുന്നത്.
സർവകലാശാലയുടെ പ്രവർത്തനം സംബന്ധിച്ച് ഡൽഹി പോലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം നടത്തും.
യൂണിവേഴ്സിറ്റിയിൽ കശ്മീരിൽ നിന്നുള്ളവരെ കൂട്ടത്തോടെ നിയമിച്ചത് കുറഞ്ഞ ശമ്പളത്തിന്റെ
അടിസ്ഥാനത്തിലാണെങ്കിലും, ഇത് കാമ്പസിൽ തീവ്ര മതപരമായ അന്തരീക്ഷം വളരാൻ കാരണമായെന്ന
ആരോപണം ശക്തമാണ്. അറസ്റ്റിലായ ഡോക്ടർമാരെ, നിയമിച്ചതിലെ മാനദണ്ഡങ്ങൾ എൻഐഎ പരിശോധിക്കുന്നുണ്ട്.
അറസ്റ്റിലായ ഡോ. ഷഹീൻ സയീദ് കാമ്പസിൽ വിദ്യാർത്ഥികളും, സ്റ്റാഫുകളെയും ബുർഖയും, ഹിജാബും
ധരിക്കാൻ നിർബന്ധിച്ചിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും മാനേജ്‌മെന്റ്
നടപടിയെടുത്തിരുന്നില്ല. അൽ-ഫലാഹ് യൂണിവേഴ്സിറ്റിയുടെ
സ്ഥാപകനും ചാൻസലറുമായ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ മുൻകാല ജീവിതം
അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ജാമിയ മിലിയയിൽ ജോലി ചെയ്യുന്നതിനിടെ
സിദ്ദിഖി സഹോദരൻ സൗദിനൊപ്പം സംരംഭം ആരംഭിച്ച് പണം തട്ടിയിരുന്നു.
ഇതിനെത്തുടർന്ന് അറസ്റ്റിലായ സിദ്ദിഖിയും സഹോദരനും മൂന്ന് വർഷത്തിലധികം
തിഹാർ ജയിലിൽ കിടന്നു. കോവിഡ് സമയത്ത് ലൈഫ് ഇൻഷുറൻസ് ആവശ്യപ്പെട്ട നഴ്സുമാരെ
പിരിച്ചുവിട്ടതിനും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലും സ്റ്റൈപ്പന്റ് നൽകാത്തതിലും
പ്രതിഷേധിച്ച് മെഡിക്കൽ ഇന്റേണുകളെ സസ്പെൻഡ് ചെയ്തതിലും അൽ-ഫലാഹ് യൂണിവേഴ്സിറ്റിക്ക്
എതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. വെബ്‌സൈറ്റിൽ തെറ്റായ അക്രഡിറ്റേഷൻ വിവരങ്ങൾ പ്രദർശിപ്പിച്ചതിന് നാഷണൽ
അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലും സർവകലാശാലക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
യൂണിവേഴ്സിറ്റിക്ക് NAAC അംഗീകാരം ലഭിച്ചിട്ടില്ലെന്നും എന്നാൽ മുൻപ് ‘A ഗ്രേഡ്’ ലഭിച്ച കോളേജുകളുടെ
പേര് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉപയോഗിച്ചുവെന്നുമാണ് നോട്ടീസിൽ പറയുന്നത്.
Home News Breaking News ഡോക്ടർമാർ ഭീകരപ്രവർത്തനത്തിന് മറയാക്കിയ അൽ ഫലാഹ് യൂണിവേഴ്സിറ്റിക്കെതിരെ ഇഡി അന്വേഷണം






































