തീരാനോവായി ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനം

Advertisement

ന്യൂഡെല്‍ഹി.തീരാനോവായി ഡൽഹി ചെങ്കോട്ടയിലെ സ്ഫോടനം.ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ കുടുംബങ്ങൾ. LNJP യിൽ ഇതുവരെ തിരിച്ചറിഞ്ഞത് 8 മൃതദേഹങ്ങൾ.

ഡൽഹി LNJP ആശുപത്രിയുടെ മോർച്ചറിക്ക് മുന്നിലെ കാഴ്ചകൾ ഹൃദയഭേദകം.ഉറ്റവരെ തേടിയെത്തിയവരുടെ മടക്കം കരഞ്ഞുകലങ്ങിയ കണ്ണുമായി. സ്ഫോടനത്തിൽ പരിക്കേറ്റവർ ആ ഞെട്ടലിൽ നിന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.

സ്ഫോടനത്തിൽ കൊല്ലപ്പെട്ട അമ്രോഹ് സ്വദേശികളായ അശോക് കുമാറും ഉറ്റ സുഹൃത്ത് ലോഗേഷും അവരുടെ കുടുംബങ്ങളുടെ ഏക അത്താണി ആയിരുന്നു.പകൽ സമയത്ത് കണ്ടക്ടറായും രാത്രിയിൽ സെക്യൂരിറ്റി ഗാർഡായും ജോലി ചെയ്താണ് അശോക് കുടുംബം പോറ്റിയത്.ലോകേഷിനെ കൂട്ടാനായി അശോക് കുമാർ എത്തിയപ്പോഴായിരുന്നു സ്ഫോടനം. യുപി മീററ്റ് സ്വദേശി മോഹ്സിൻ, ദിനേശ് മിസ്ര, പങ്കജ് സൈനി എന്നിവരാണ് തിരിച്ചറിഞ്ഞ മൃതദേഹങ്ങളിൽ ചിലർ.

ഇതുവരെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളിൽ പലതും ആശുപത്രി നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ നിർവികാരരായാണ് മോർച്ചറിയിൽ നിന്നും പലരുടെയും മടക്കം.

Advertisement