ഡൽഹി സ്ഫോടനം: കാർ പുൽവാമ സ്വദേശി താരിഖിൻേറത്, ഭീകരാക്രമണ ബന്ധവും അന്വേഷിക്കുന്നു

Advertisement

ന്യൂഡെൽഹി : രാജ്യ തലസ്ഥാനത്തെ നടുക്കിയ ഉഗ്ര സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാറിൻ്റെ ഇപ്പോഴെത്തെ ഉടമ പുൽവാമ സ്വദേശി താരിഖ് ആണന്ന് വ്യക്തമായി. 2014ൽ ഹരിയാനയിൽ രജിസ്റ്റർ ചെയ്ത കാറിൻ്റെ ആദ്യ ഉടമ സൽമാനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. സൽമാൻ ഈ ഡൽഹി സ്വദേശിയായ ദേവേന്ദ്രറിന് വിറ്റു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറും സ്ഥിരികരിച്ചു. ദേവേന്ദർ പുൽവാമ സ്വദേശി താരിഖിന് ഒന്നര വർഷം മുമ്പ് കാർ വിറ്റിരുന്നു. അന്ന് എടുത്ത ഫോട്ടോയും പുറത്ത് വന്നു. ഇതിനിടെ സ്ഫോടനത്തിൽ മരിച്ച 7 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഡൽഹിയിലെ എല്ലാ മാർക്കറ്റുകളും അടച്ചിട്ടു.
എട്ട് മരണങ്ങൾ സ്ഥിരികരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.എൽ എൻ ജെ പി ആശുപത്രിയിൽ ദില്ലി പോലീസ് ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഇന്നലെ വൈകിട്ട് 6.55 ന് ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. 8 പേർ മരിക്കുകയും 30 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. സ്ഫോടനത്തിൽ 20 ഓളം വാഹനങ്ങൾ കത്തിനശിച്ചു.
ഒന്നര കിലോമീറ്ററോളം സ്ഫോടന ശബ്ദം കേട്ടു .സമീപത്തുള്ള വാഹനങ്ങളും തകർന്നു. രാജ്യത്താകെ ജാഗ്രതാ നിർദ്ദേശം നൽകി.

Advertisement