ഡെല്‍ഹി സ്ഫോടനം,10 മരണം 21 പേർക്ക് പരിക്ക്

Advertisement

ന്യൂഡെല്‍ഹി.ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം,10 മരണം 21 പേർക്ക് പരിക്ക് :റിപ്പോർട്ട് ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം
വൈകിട്ട് 6.52 ന് നടന്ന സ്ഫോടനത്തിൽ എട്ടു വാഹനങ്ങൾ കത്തിനശിച്ചു. സ്ഫോടനം ഉണ്ടായത് ഇക്കോ വാനിലെന്ന് സംശയം. ഓടുന്നതിനിടെയായിരുന്നു സ്ഫോടനം. ലാല്‍കിലാ മെട്രോ സ്റ്റേഷന് സമീപം പതിയെ വന്ന വാഹനം ട്രാഫിക്സിഗ്നലില്‍ പൊട്ടിത്തെറിച്ചു.

ഉത്തർപ്രദേശിലും ജാഗ്രത നിർദ്ദേശം നൽകി.നിരീക്ഷണം ശക്തമാക്കാൻ പോലീസിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരാധനാലയങ്ങൾ, അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷ വർധിപ്പിക്കാനും നിർദ്ദേശം.
ആശുപത്രിയിലേക്ക് കൂടുതൽ ആംബുലൻസുകൾ എത്തുന്നു. പുനയിലും ജാഗ്രതാ നിർദ്ദേശം
4 FSL ടീമുകൾ പരിശോധന നടത്തുന്നു. ഭീകരാക്രമണം ആവാനുള്ള സാധ്യതകാണുന്നുണ്ട്. ഐഇഡി ഉപയോഗിച്ച് നടന്ന സ്ഫോടനം ഒരു കിലോമീറ്റര്‍അകലെവരെ കേട്ടു. അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു.

അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പോലീസിനും എൻഐഎയ്ക്കും നിർദ്ദേശം

Advertisement