ട്രിച്ചി.തമിഴ് നാട് ട്രിച്ചി യിൽ ഗൂണ്ട വിളയാട്ടം.പോലീസ് ക്വ ർട്ടേഴ്സിൽ കയറി ഗുണ്ട സംഘം യുവാവിനെ വെട്ടിക്കൊന്നു.
താമരൈ സെൽവൻ എന്ന 25 കാരനാണ് കൊല്ലപ്പെട്ടത്.മുഖ്യമന്ത്രി സ്റ്റാലിൻ ട്രിച്ചി സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം.
ട്രിച്ചിയിലെ ഭീമാനഗർ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന താമരൈ സെൽവനെന്ന യുവവാണ് അതി ക്രൂരമായി കൊലചെയ്യപ്പെട്ടത്.ഭീമ നഗറിലെ മാസിംഗ് പേട്ടൈ പ്രദേശത്ത് അക്രമി സംഘത്തിൽ നിന്നും രക്ഷപ്പെടാൻ താമരൈ സെൽവൻ അടുത്തുള്ള പോലീസ് ക്വർ ട്ടേഴ്സി ലേക്ക് ഓടി കയറുകയായിരുന്നു.എന്നാൽ ഗുണ്ട തലവൻ വിരാട് സെൽവന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം പോലീസ് ക്വർ ട്ടേ ഴ്സി നകത്തു കയറി അയാളെ ആക്രമിച്ചു.
വിവരം അറിഞ്ഞു പാലക്കറൈ പോലീസ് എത്തുമ്പോഴേക്കും യുവാവിനെ വെട്ടി കോലപ്പെടുത്തിയ ശേഷം അക്രമികൾ രക്ഷപ്പെട്ടു.തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഔദ്യോഗിക സന്ദർശനത്തിനായി ട്രിച്ചി യിൽ തുടരുന്നതിനെയുണ്ടയാ സംഭവത്തിൽ സർക്കാരിനും പോലീസ്സിനും എതിരെ വ്യാപക വിമർശനം ഉയർന്നു.സംസ്ഥാനത്തെ ക്രമ സമാധാനനില പാടെ തകർന്നു എന്ന് തമിഴ്‌നാട് ബിജെപി മുൻ പ്രസിഡന്റ് കെ. അണ്ണാമലൈ വിമർശിച്ചു.
































