ന്യൂഡെല്‍ഹി.തെരുവ്നായ വിഷയത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി എത്തിയെങ്കിലും നടപ്പാക്കാന്‍ അധികൃതര്‍ എന്തു ചെയ്യുമെന്ന ആശങ്ക തുടരുന്നു. പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായകളെ മാറ്റാൻ നിർദ്ദേശം.പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിലേക്ക് മാറ്റണം എന്നും കോടതി. ദേശീയപാത ഉൾപ്പെടെ റോഡുകളിലെ കന്നുകാലികളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനും കോടതിയുടെ ഉത്തരവ്.കേരളത്തിൽ നടന്ന തെരുവുനായ ആക്രമണങ്ങളും സുപ്രീംകോടതിയുടെ ഉത്തരവിൽ പരാമർശിക്കുന്നു.
ആശുപത്രികൾ സ്കൂളുകൾ റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുവിടങ്ങളിൽ നിന്ന് തെരുവ് നായകളെ മാറ്റണം എന്നതാണ് സുപ്രീംകോടതിയുടെ സുപ്രധാന നിർദേശം.പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെൽട്ടറിൽ പാർപ്പിക്കണം. പിടികൂടുന്ന സ്ഥലത്ത് വീണ്ടും തുറന്ന് വിടരുത്. പൊതുവിടങ്ങളിൽ തെരുവ് നായകളുടെ പ്രവേശനം തടയാൻ പ്രത്യേക വേലികൾ നിർമിക്കണം. ഇതിനായുള്ള നടപടികൾ എട്ട് ആഴ്ചക്കുള്ളിൽ തദ്ദേശസ്ഥാപനങ്ങൾ പൂർത്തിയാക്കണമെന്നും സുപ്രീംകോടതി.ദേശീയ പാത ഉൾപ്പെടെ ഉള്ള റോഡുകളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ സംരക്ഷണ കേന്ദ്ങ്ങളിലേക്ക് മാറ്റണമെന്നും സുപ്രീംകോടതി നിർദേശിച്ചു.സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.അല്ലാത്തപക്ഷം ഉദ്യോഗസ്ഥർ ഉത്തരവാദികൾ ആയിരിക്കും എന്നും സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട് ചെയ്ത തെരുവുനായ ആക്രമണങ്ങളും സുപ്രീംകോടതിയുടെ ഉത്തരവിൽ പരാമർശിക്കുന്നു.തെരുവ് നായ്ക്കളെ മുഴുവൻ മാറ്റുക എന്നത് പ്രായോഗികമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു.
തെരുവ് നായ്ക്കളെ മുഴുവൻ മാറ്റണമെന്ന നിർദ്ദേശം വന്നാൽ അപ്പോൾ മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.






































