ബിലാസ്പൂര്‍ ട്രയിന്‍ അപകടം, റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു

Advertisement

ബിലാസ്പൂര്‍.ചത്തീസ്‌ഗഡിലെ ബിലാസ്പൂരിൽ നടന്ന ട്രയിന്‍ അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.. പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയ അപകടത്തില്‍ അഞ്ച് പേർ മരിച്ചു,നിരവധി പേർക്ക് പരിക്ക്.

ബിലാസ്പൂർ സ്റ്റേഷന് സമീപം വൈകീട്ട് 4 മണിയോടെയാണ് അപകടം.കോർബ യിൽ നിന്നും ബിലാസ് പൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ, ഗുഡ്സ് ട്രെയിനിന്റ പിറകിൽ ഇടിച്ചു കയറുകയായിരുന്നു.ആരുടെയും റെയിൽവേ പോലീസിന്റെയും നേതൃത്വത്തിലാണ് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയത്.

തകർന്ന ബോഗികളുടെ അവശിഷ്ടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോ എന്ന പരിശോധന തുടരുകയാണ്.റെയിൽവേയുടെ പ്രത്യേക രക്ഷാ സംഘത്തെ സ്ഥലത്തേക്ക് അയച്ചു. ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലം സന്ദർശിച്ചു.അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും, നിസാര പരിക്കേറ്റ യാത്രക്കാർക്ക് 1 ലക്ഷം രൂപയും റയിൽവേ സഹായധനം പ്രഖ്യാപിച്ചു.യാത്ര ക്കാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി.

Advertisement