പട്ന. ബീഹാറിൽ ജൻ സുരാജ് പാർട്ടി നേതാവ് കൊല്ലപ്പെട്ട സംഭവം.ജെഡിയു നേതാവ് ആനന്ദ് സിംഗ് അറസ്റ്റിൽ.അർദ്ധരാത്രിയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ബിഹാറിലെ മൊക്കാമ മണ്ഡലത്തിൽ ജൻ സുരാജ് പാർട്ടി നേതാവ് കൊല്ലപ്പെട്ടത് മേഖലയില്‍ വന്‍ പ്രക്ഷോഭത്തിനിടയാക്കിയിരിക്കയാണ്.
സ്ഥലത്തെ ജെഡിയു സ്ഥാനാർഥി ആനന്ദ് സിംഗിന്റെ പ്രചാരണ വാഹനം കടന്നു പോകുമ്പോഴാണ് സംഘർഷം ഉണ്ടാവുകയും ദുലാർ ചന്ദ് യാദവ് എന്ന ജൻ സുരാജ് പാർട്ടി നേതാവ് കൊല്ലപ്പെടുകയും ചെയ്തത് . പരാതി നൽകിയിട്ടും ആനന്ദ് സിംഗിനെ അറസ്റ്റ് ചെയ്യാത്തതിൽ ദുലാർ ചന്ദിന്റെ കുടുംബം പ്രതിഷേധം അറിയിച്ചിരുന്നു. ഏഴ് കൊലപാതകം കേസുകളിൽ പ്രതിയാണ് ആനന്ദ് സിംഗ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും ഇയാൾ ജയിലിൽ നിന്നാണ് ജനവിധി തേടിയത്. സംഘർഷങ്ങളുടെ പേരിൽ എസ് പി അടക്കം ഉദ്യോഗസ്ഥരെ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തിരുന്നു. അതേ സമയം ആദ്യഘട്ട വോട്ടെടുപ്പിന് ഇനി നാലുദിവസം മാത്രമാണ് ശേഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ ഇന്ന് പ്രചാരണത്തിനായി ബീഹാറിൽ ഉണ്ട്






































