ഡെറാഡൂണ്‍.സ്ത്രീകൾക്ക് പൊന്നിന്റെ ആഡംബരം വേണ്ടെന്നു ഉത്തരവ്. ഉത്തരാഖണ്ഡിലെ ഗോത്ര മേഖലയായ ജൗൻസാറിലാണ് വിവാഹത്തിന് സ്ത്രീകൾ സ്വർണ്ണഭരണങ്ങൾ ധരിക്കുന്നത് നിയന്ത്രിച്ച് ഉത്തരവ് ഇറക്കിയത്. ഉത്തരവ് ലംഘിക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കാനാണ് തീരുമാനം
വിവാഹ ദിനത്തിൽ വധു 3 ആഭരണങ്ങൾ മാത്രമേ ധരിക്കാവൂ . മൂക്കുത്തി, കമ്മലുകൾ, മംഗല്യസൂത്രം. ഉത്തരാഖണ്ഡിലെ ഗോത്ര മേഖലയായ ജൗൻസാറിലെ കാന്ദർ, ഇന്ദ്രാണി ഗ്രാമങ്ങളുടെ സംയുക്തപഞ്ചായത്ത് ആണ് ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചത്.
സ്വർണ്ണത്തിന്റെ വില കുതിച്ചുയരുന്നതിനാൽ നിരവധി സ്ത്രീകൾക്ക് മേൽ സ്വർണ്ണം വാങ്ങാൻ, മറ്റുള്ളവരിൽ നിന്നും സമ്മർദ്ദം ഉണ്ടാകുന്നുവെന്നും, ഇത് കുടുംബ സംഘർഷങ്ങൾക്കും സാമ്പത്തിക സമ്മർദ്ദത്തിനും കാരണമാകുന്നു എന്നുമാണ് വിശദീകരണം. അസൂയയും കലഹവും കുറക്കാൻ ഈ ഉത്തരവിലൂടെ കഴിയും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഉത്തരവ് ലംഘിക്കുന്നവരിൽ നിന്നും കനത്ത പിഴ ഈടാക്കാനും തീരുമാനം ഉണ്ട്. 50,000 രൂപ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്.
എന്നാൽ വിവാഹ ചടങ്ങുകളിലെ, ഭക്ഷണത്തിലും വസ്ത്രങ്ങളിലുമുള്ള ആർഭാടങ്ങളും നിയന്ത്രിക്കണമെന്ന് ആവശ്യവും ഗ്രാമവാസികളിൽ നിന്നും ഉയർന്നിട്ടുണ്ട്.





































