ന്യൂഡെല്‍ഹി.പഹൽഗാം ഭീകരാക്രമണ കേസിൽ NIA കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കും.ലഷ്‌കർ ഇ തൊയ്‌ബയുടെ മൂന്ന് ഭീകരരെയും, ഭീകരരെ സഹായിച്ച രണ്ട് പ്രദേശവാസികളെ ഉൾപ്പെടെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയതായാണ് വിവരം.മൂന്ന് പാകിസ്ഥാൻ ഭീകരരായ സുലൈമാൻ ഷാ, ഹംസ അഫ്ഗാനി, ജാസ് അഫ്ഗാനി എന്നിവർക്ക് പുറമെ പഹൽഗാം സ്വദേശികളായ ബഷീർ അഹമ്മദ് ജോത്താർ, പർവേസ് അഹമ്മദ് ജോത്താർ എന്നവരെയാണ് NIA കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത്.ഭീകരാക്രമണത്തിലെ അന്വേഷണം പൂർത്തിയാക്കാൻ ജമ്മു കോടതി സെപ്റ്റംബർ 18 ന് അന്വേഷണ ഏജൻസിക്ക് 45 ദിവസത്തെ സമയം നീട്ടി നൽകിയിരുന്നു. ഈ മാസം 18ന് അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്ത പഹൽഗാം സ്വദേശികളെ എന്നെയെ ചോദ്യം ചെയ്തിരുന്നു




































