ന്യൂഡെല്‍ഹി. ഡൽഹിയിൽ 27 ദിവസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടു പോയവർ പിടിയിൽ.പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചുപേരാണ് പൊലീസിന്റെ പിടിയിലായത്.തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത മായ, ദമ്പതികളായ ശുഭ് കരൺ, സന്യോഗിത എന്നിവരാണ് പിടിയിലായത്.കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് കൈമാറാൻ വേണ്ടിയാണ് കുഞ്ഞിനെ മായയുടെ നേതൃത്വത്തിൽ സംഘം തട്ടിക്കൊണ്ടുപോയത്
മാതാപിതാക്കളിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാൻ പ്രായപൂർത്തിയാകാത്ത രണ്ട് പേർക്ക് 20000 രൂപയും നൽകി.ഒക്ടോബർ 8 ആണ് 27 ദിവസം പ്രായമുള്ള കുട്ടിയെ കാണാതായത്.കുട്ടിയെ തിരികെ മാതാപിതാക്കളെ ഏൽപ്പിച്ചു
































