ഡൽഹി സർവകലാശാല വിദ്യാർത്ഥിനിക്ക് നേരെ ആസിഡാക്രമണം

Advertisement

ന്യൂഡെല്‍ഹി.ഡൽഹി സർവകലാശാല വിദ്യാർത്ഥിനിക്ക് നേരെ ആസിഡാക്രമണം. ലക്ഷ്മി ബായ് കോളേജിലെ രണ്ടാം വർഷം ബിരുദ വിദ്യാർത്ഥിക്ക് നേരെയാണ് ബൈക്കിലെത്തിയ സംഘം ആസിഡ് ഒഴിച്ചത്. അർമാൻ, ഇഷാൻ, ജിതേന്ദ്ര എന്നിവരാണ് ആക്രമണം നടത്തിയത്. ഇതിൽ ജിതേന്ദ്ര പെൺകുട്ടിയുടെ പുറകെ നടന്ന് ശല്യം ചെയ്തിരുന്നു എന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. ഇതേ ചൊല്ലി ഇവർ തമ്മിൽ വാക്കു തർക്കവും ഉണ്ടായിരുന്നു. ഇതിന്റെ പകപോക്കൽ ആണ് ആസിഡ് ആക്രമണത്തിൽ എത്തിയതെന്നാണ് മൊഴി.
പ്രതികൾ പെൺകുട്ടിയുടെ മുഖത്തിനു നേരെ ഒഴിച്ച ആസിഡ് പെൺകുട്ടി കൈകൊണ്ട് തടഞ്ഞതിനാൽ കൈക്കു മാത്രമാണ് പൊള്ളലേറ്റത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനുശേഷം സ്ഥലത്തുനിന്നും കടന്നു കളഞ്ഞ മൂവരെയും കണ്ടെത്താൻ ദില്ലി പോലീസ് അന്വേഷണം ഊർജിതമാക്കി

Advertisement