അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യ ചൈന വിമാന സർവീസ് ഇന്ന് രാത്രി മുതൽ

Advertisement

കൊല്‍ക്കത്ത.ഇന്ത്യ ചൈന വിമാന സർവീസ് അഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ന് രാത്രി മുതൽ വീണ്ടും തുടങ്ങും.
കൊൽക്കത്തയിൽ നിന്ന് ഗ്വാങ്ഷുവിലേക്കാണ് ആദ്യ സർവീസ്. രാത്രി പത്ത് മണിക്കാണ് വിമാനം.
ഷാങ്ഹായിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന സർവീസുകൾ നവംബർ 9ന് തുടങ്ങും.
ആഴ്ചയിൽ മൂന്ന് സർവീസുകളാകും ഉണ്ടാവുക.
2020ലാണ് അതിർത്തി സംഘർഷങ്ങളെ തുടർന്ന് ഇരുരാജ്യങ്ങൾ തമ്മിലുള്ള വിമാന സർവീസ് നിർത്തിവച്ചത്.

Advertisement