പശ്ചിമ ബംഗാൾ സ്വദേശിയായ 27 കാരി ബെംഗളൂരുവിൽ കൂട്ടബലാത്സംഗത്തിന് ഇരയായി. ചൊവാഴ്ച രാത്രിയാണ് വീട്ടിൽ വച്ച് യുവതിയെ 5 പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ 5 പ്രതികളെയും അറസ്റ്റ് ചെയ്തതായാണ് സൂചന. ചൊവാഴ്ച രാത്രി 9 മണിയോടെ മദനായകനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗംഗോണ്ടനഹള്ളിയിലാണ് സംഭവം. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതികൾ വീട്ടിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും മോഷ്ടിച്ചു.
ഇരയായ യുവതി തന്നെ പൊലീസ് സ്റ്റേഷനിൽ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. യുവതി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
Comments are closed.

































So sad