ഇന്‍സ്റ്റഗ്രാമിലിടാന്‍ റെയില്‍വേ പാളത്തില്‍ നിന്ന് റീല്‍സെടുത്ത കൗമാരക്കാരന് ദാരുണാന്ത്യം…(വീഡിയോ)

Advertisement

ഇന്‍സ്റ്റഗ്രാമിലിടാന്‍ റെയില്‍വേ പാളത്തില്‍ നിന്ന് റീല്‍സെടുത്ത കൗമാരക്കാരന് ദാരുണാന്ത്യം. ഒഡീഷയിലെ പുരിയിലാണ് സംഭവം. അമ്മയ്ക്കൊപ്പം  ദക്ഷിണകാളി ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയ വിശ്വജിത്ത് സാഹു (15)വാണ് മരിച്ചത്. ജനക്ദേവ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. 

ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനൊരുവേയാണ് അപകടമുണ്ടായത്. ട്രെയിന്‍ വരുന്നത് കണ്ടിട്ടും റീല്‍സെടുക്കുന്നത് തുടരുകയായിരുന്നു വിശ്വജിത്ത്. ജനക്ദേവ്പുറില്‍ സ്റ്റോപ്പില്ലാതിരുന്നതിനാല്‍ അതിവേഗത്തിലാണ് ട്രെയിന്‍ കടന്നുപോയത്. ട്രെയിനില്‍ നിന്നുള്ള കാറ്റടിച്ച് വിശ്വജിത്തിന്‍റെ കയ്യിലുണ്ടായിരുന്ന ഫോണ്‍ തെറിച്ചു പോയി. ചിതറിത്തെറിച്ച നിലയിലാണ് വിശ്വജിത്തിന്‍റെ മൃതദേഹം വീണ്ടെടുക്കാനായത്.

Advertisement