കാനഡയില്‍ പഞ്ചാബി ഗായകനെ കുപ്രസിദ്ധ ഗുണ്ടാസംഘം വെടിവെച്ച് കൊന്നു. പഞ്ചാബി ഗായകനായ തേജി കഹ് ലോണിനെയാണ് കുപ്രസിദ്ധ ഗുണ്ടാസംഘമായ രോഹിത് ഗോദാരയുടെ സഹായികള്‍ കൊന്നത്. തങ്ങളുടെ എതിരാളികള്‍ക്ക് കഹ് ലോണ്‍, ആയുധങ്ങള്‍ വിതരണം ചെയ്യുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തതായി ആരോപിച്ചാണ് ആക്രമണം. എതിരാളികളെ സഹായിക്കുന്ന എല്ലാവര്‍ക്കും ഈ ഗതിയായിരിക്കും ഉണ്ടാവുകയെന്ന് മുന്നറിയിപ്പും നല്‍കി.
സംഭവസമയത്ത് ലോണിനൊപ്പം ഉണ്ടായിരുന്ന മഹേന്ദര്‍ സരണ്‍ ദിലാന, രാഹുല്‍ റിനൗ, വിക്കി ഫാല്‍വാന്‍ എന്നിവര്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റു. തേജി കഹ് ലോണിന്റെ വയറ്റിലാണ് വെടിയേറ്റത്.
































