ബോളിവുഡിലെ പ്രശസ്ത ഗായകന്‍ ഋഷഭ് ടണ്ഠന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് 35-ാം വയസിലാണ് അന്ത്യം. ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ വെച്ചായിരുന്നു മരണം. അപ്രതീക്ഷിതമായ ഗായകന്റെ മരണത്തില്‍ ഞെട്ടലിലാണ് ബോളിവുഡ്. ഗായകനില്‍ ഉപരി നടനും സംഗീത സംവിധായകന്‍ കൂടിയാണ് അദ്ദേഹം.
‘രഷ്ന: ദി റേ ഓഫ് ലൈറ്റ്’, ‘ഫഖീര്‍- ലിവിംഗ് ലിമിറ്റ്ലെസ്’, ‘ഇഷ്‌ക് ഫക്കീരാന’ തുടങ്ങിയ ഗാനങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. മുംബൈ സ്വദേശിയായ ഋഷഭ്, കഴിഞ്ഞ ഓഗസ്റ്റുമുതല്‍ ഡല്‍ഹിയില്‍ താമസിച്ചുവരികയായിരുന്നു. പിതാവിന്റെ അസുഖത്തെത്തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് താമസം മാറ്റിയത്. ഒക്ടോബര്‍ പത്തിനായിരുന്നു ഋഷഭിന്റെ 35-ാം പിറന്നാള്‍.
































