ന്യൂഡൽഹി. അഞ്ചു വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൊലപ്പെടുത്തി.ഇഷ്ടിക യും കത്തിയും ഉപയോഗിച്ചാണ് പിതാവിന്റെ ഡ്രൈവർ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ 5 പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി ഡൽഹി പോലീസ്.
ചൊവ്വാഴ്ച വൈകീട്ടാണ് ഡൽഹിയിൽ നരേലയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരനെ കാണാതായതായി ഡൽഹി പോലീസിനെ പരാതി ലഭിച്ചത്.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, പിതാവിന്റെ ഡ്രൈവർ നീതു വിനോടൊപ്പമാണ് കുഞ്ഞിനെ അവസാനമായി കണ്ടതെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.
നീതുവിന്റെ പൂട്ടിക്കിടന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ്, കഴുത്തിലും തലയിലും ആഴത്തിൽ മുറിവേറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.
അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം മദ്യപിച്ച് മറ്റൊരു ഡ്രൈവറുമായി വഴക്കിട്ടതിന് , കുഞ്ഞിന്റെ പിതാവ് നീതുവിനെ മർദ്ധിച്ചു വെന്നും ഇതിനു പ്രതികാരമായാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് എന്നും പോലീസ് അറിയിച്ചു.
ഒളിവിൽ പോയ പ്രതി നീതിവിനെ പിടികൂടാൻ അഞ്ച് പ്രത്യേക സംഘങ്ങളെ പോലീസ് രൂപീകരിച്ചു.
പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്.



































