ഒമ്പത് വയസുകാരനെ നിലത്തിട്ട് ചവിട്ടി പ്രധാനാധ്യാപകൻ

Advertisement

കർണാടക ചിത്രദുർഗയിൽ ഒമ്പത് വയസുകാരനെ നിലത്തിട്ട് ചവിട്ടി പ്രധാനാധ്യാപകൻ. നായ്ക്കനഹട്ടി സംസ്‌കൃത വേദ വിദ്യാലയത്തിലാണ് വിദ്യാർത്ഥിയോട് ക്രൂരത. പ്രധാനാധ്യാപകൻ വിരേഷ് ഹിരാമതിനെതിരെ പൊലീസ് കേസെടുത്തു

കുട്ടികൾ താമസിച്ച് പഠിക്കുന്ന സ്ഥാപനത്തിലാണ് ഒമ്പത് വയസുകാരനോടുള്ള ക്രൂരത. വിദ്യാലയത്തിൽ ഫോൺ ഉപയോഗത്തിന് വിലക്കുണ്ട്. അനുമതിയില്ലാതെ വിദ്യാർത്ഥി മുത്തശിയോട് ഫോണിൽ സംസാരിച്ചു എന്നാരോപിച്ചായിരുന്നു പ്രധാനാധ്യാപകന്റെ ക്രൂരമർദനം. ഒമ്പത് വയസുകാരനെ അധ്യാപകൻ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യം പുറത്തുവന്നു

സ്കൂൾ അധികൃതരും, കുട്ടിയുടെ കുടുംബവും പൊലീസിൽ പരാതി നൽകി. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പ്രധാനധ്യാപകൻ വിരേഷ് ഹിരാമതിനെതിരെ പൊലീസ് കേസെടുത്തത്. അതിനിടെ ബംഗളൂരു ഹോയ്സാല നഗറിലെ സ്വകാര്യ സ്കൂളിലും വിദ്യാർത്ഥിക്ക്‌ അധ്യാപകന്റെ മർദനമേറ്റു. പിവിസി പൈപ്പുകൾ കൊണ്ട് വിദ്യാർത്ഥിയെ മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ അധ്യാപകൻ രാഗേഷ് കുമാർ, സ്കൂൾ ഉടമ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു

Advertisement