ലഖ്നൗ.പാകിസ്ഥാന് വീണ്ടും താക്കീതുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷൻ സിന്ദൂർ ട്രെയിലർ മാത്രം ആയിരുന്നു എന്നും പ്രതിരോധ മന്ത്രി. ബ്രഹ്മോസിന്റെ റേഞ്ചിനുള്ളിലാണ് പാകിസ്ഥാന്റെ ഓരോ ഇഞ്ച് സ്ഥലമെന്നും മുന്നറിയിപ്പ്. യുപി യിൽ തദ്ദേശീയമായി നിർമിച്ച് ആദ്യ ബ്രഹ്മോസ് മിസൈലുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങിലായിരുന്നു പ്രതിരോധ മന്ത്രിയുടെ താക്കീത്.
ലഖ്‌നൗവിലെ എയ്‌റോസ്‌പേസ് സൗകര്യത്തിൽ തദ്ദേശീയമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ ആയിരുന്നു പാകിസ്ഥാന് നേരെയുള്ള പ്രതിരോധമന്ത്രിയുടെ താക്കീത്.ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ സുരക്ഷയ്ക്ക് ബ്രഹ്മോസ് പ്രായോഗികമാണെന്ന് തെളിഞ്ഞു.ഓപ്പറേഷൻ സിന്ദൂർ ഒരു ട്രെയിലർ മാത്രം ആയിരുന്നു എന്നും പ്രതിരോധമന്ത്രി.
ഇന്ത്യൻ സായുധ സേനയുടെ ഒരു പ്രധാന സ്തംഭമായി ബ്രഹ്മോസ് മാറി.ഓപ്പറേഷൻ സിന്ദൂർ സമയത്ത് ബ്രഹ്മോസിൽ നിന്ന് പാകിസ്ഥാന് രക്ഷപ്പെടാനായില്ല. ബ്രഹ്മോസിന്റെ റേഞ്ചിന് ഉള്ളിലാണ് പാകിസ്താന്റെ ഓരോ ഇഞ്ച് ഭൂമി എന്നും പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്.
ലഖ്‌നൗവിൽ നിന്ന് എല്ലാ വർഷവും ഏകദേശം 100 മിസൈലുകൾ നിര്‍മ്മിക്കുമെന്നും അവ മൂന്ന് സേനകൾക്കും നൽകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.


































