അഹമ്മദാബാദ്.ഗുജറാത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ 26 പേരാണ് മന്ത്രിസ്ഥാനത്തേക്ക് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ഹർഷ് സങ്വി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജക്കും പുതിയ മന്ത്രിസഭയിൽ ഇടം ലഭിച്ചു. 8 ഒബിസി വിഭാഗത്തിൽ നിന്നുള്ളവരെയും 3 എസ് സി വിഭാഗത്തിൽ നിന്നുള്ളവരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ മന്ത്രിസഭയിലെ ആറു പേരെ മാത്രമാണ് പുതിയ മന്ത്രിസഭയിൽ നിലനിർത്തിയത്.രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് പുതിയ മന്ത്രിസഭാംഗങ്ങൾക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ധ പങ്കെടുത്തു.
































