ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്,നിതീഷിനെ സന്ദര്‍ശിച്ച് അമിത്ഷാ

Advertisement

പട്ന. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിൽ. മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് നീക്കങ്ങൾ ചർച്ചയായി. ബിഹാറിനെ ജംഗിൾ രാജിൽ നിന്ന് എൻ ഡി എ സർക്കാർ മോചിപ്പിച്ചു എന്ന് അമിത്ഷാ

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിൽ ആയിരുന്നു കൂടിക്കാഴ്ച. ഉപ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ജെഡിയു എംപി സഞ്ജയ് ത്സാ തുടങ്ങി പ്രധാന നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബീഹാറിലെ തെരഞ്ഞെടുപ്പ് നീക്കങ്ങൾ ചർച്ചയായി. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ബിജെപിയും സഖ്യകക്ഷികളും മുഖ്യമന്ത്രിയെ തീരുമാനിക്കുകയുള്ളൂ എന്നും ദേശീയ മാധ്യമത്തിന് അമിത് ഷാ നൽകിയ പ്രതികരണം വിവാദമായിരുന്നു പിന്നാലെയാണ് ബിഹാറിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്.
ബിഹാർ പുരോഗതികൾ കൈവരിച്ചു എന്നും ലാലു പ്രസാദ് യാദവിൻ്റെയും റാബ്രി ദേവിയുടെയും ജംഗിൾ രാജ് എൻ. ഡി എ സർക്കാർ ആണ് അവസാനിപ്പിച്ചത് എന്നും അമിത് ഷാ

ഒന്നാംഘട്ട നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 48 പേരുടെ ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു ആദ്യഘട്ടത്തിൽ മത്സരിക്കുന്ന 24 പേരാണ് പട്ടികയിൽ ഉള്ളത്. സിപിഐ എം എൽ
20 മണ്ഡലങ്ങളിലും സിപിഐ ആറു മണ്ഡലങ്ങളിലും സിപിഐഎം നാലുമണ്ഡലങ്ങളിലും മത്സരിക്കും.

Advertisement