പ്രണയാഭ്യര്‍ത്ഥന നിരസിച്ച 20 കാരിയെ പട്ടാപ്പകല്‍ മുഖത്ത് മുളകുപൊടി എറിഞ്ഞ് കഴുത്തറത്തു കൊന്നു

Advertisement

ബെംഗളൂരു : പ്രണയാഭ്യര്‍ത്ഥന നിരസിച്ച 20 കാരിയെ പട്ടാപ്പകല്‍ മുഖത്ത് മുളകുപൊടി എറിഞ്ഞ് കഴുത്തറത്തു കൊന്നു. ബെംഗളുരുവിലാണ് സംഭവം. ബനശങ്കരിയിലെ ഒരു സ്വകാര്യ കോളേജില്‍ പഠിക്കുന്ന ബി.ഫാം വിദ്യാര്‍ത്ഥിനിയായ യാമിനി പ്രിയയാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്ന വിഘ്‌നേഷ് എന്ന അക്രമിയാണ് കൊലപ്പെടുത്തിയത്. പ്രതി ഇപ്പോള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്.
വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയ അക്രമി കടന്നുകളഞ്ഞതായി പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് 2.15 ഓടെ, ശ്രീരാംപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റെയില്‍വേ ട്രാക്കിന് സമീപത്ത് വെച്ചാണ് സംഭവം. യാമിനി പ്രിയയുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞ കഴുത്ത് മുറിച്ച ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും അവര്‍ മരിച്ചിരുന്നു. ബനശങ്കരിയിലെ ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയായ യാമിനി പ്രിയയാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.യാമിനിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.
പ്രതി കുറേ ദിവസങ്ങളായി യാമിനിയെ പിന്തുടര്‍ന്നിരുന്നതായി പോലീസ് പറഞ്ഞു.പ്രണയാഭ്യര്ഥന നിരസിച്ചതിനാലാണ് യാമിനി പ്രിയയെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. യാമിനി പ്രിയയുടെ അടുത്ത വീട്ടിലെ താമസക്കാരാണ് വിഘ്‌നേഷ്. പ്രതിക്കെതിരെ മോഷണക്കേസില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
”കഴിഞ്ഞ കുറേ മാസങ്ങളായി വിഘ്നേഷ് എന്റെ മകളെ പീഡിപ്പിക്കുകയായിരുന്നു. അയാള്‍ അവളെ പിന്തുടരുകയും തന്നോട് ശല്യപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പോയി ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ആറ് മാസം മുമ്പ് പോലീസ് അവനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴി എഴുതിച്ചിരുന്നു,” പ്രിയയുടെ അച്ഛന്‍ ഗോപാല്‍ പറഞ്ഞു.

Advertisement