ന്യൂഡൽഹി: പാകിസ്ഥാന് മുന്നിറിയിപ്പുമായി കരസേനയുടെ പശ്ചിമ കമാൻഡർ ലഫ് ജനറൽ എം കെ കത്വാർ രംഗത്ത്. ഓപ്പറേഷൻ സിന്ദൂർ 2.0 കൂടൂതൽ മാരകമാകും. യുദ്ധം ചെയ്ത് ജയിക്കാനുള്ള ശേഷി പാകിസ്ഥാനില്ല.അതിനാൽ പഹൽഗാം മോഡൽ ആക്രമങ്ങൾ വീണ്ടും നടത്തിയാൽ തിരിച്ചടി മാരകമാകും.ലോകരാജ്യങ്ങളോട് ഓപ്പറേഷൻ സിന്ദൂjറിനെ സംബന്ധിച്ച് കരസേന ഇന്നലെ വിശദീകരിച്ചതിന് പിന്നാലെയാണ് പ്രതികരണം
അതിനിടെ അഫ്ഗാനിസ്ഥാൻ പാകിസ്ഥാൻ സംഘർഷത്തിൽ ഔദ്യോഗിക പ്രതികരണം ഒഴിവാക്കി ഇന്ത്യ. സംഘർഷം എങ്ങോട്ടു നീങ്ങുന്നു എന്ന് നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി. സംഘർഷത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. ഇന്ത്യ പിന്തുണയ്ക്കുന്ന റിബലുകൾ ആണ് അതിർത്തിയിൽ പാകിസ്ഥാനെ ആക്രമിക്കുന്നതെന്നാണ് പാകിസ്ഥാൻ വാദം. അഫ്ഗാനിസ്ഥാൻറെ അഖണ്ഡത സംരക്ഷിക്കുന്നതിൽ ഇന്ത്യ താലിബാനെ ഐക്യദാർഢ്യം അറിയിച്ചു.

































