കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് തമിഴക വെട്രിക് കഴകം

Advertisement

ചെന്നൈ.കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് തമിഴക വെട്രിക് കഴകം. ഓരോ മാസവും അയ്യായിരം രൂപ വീതം നൽകുന്നതുൾപ്പടെയുള്ള സഹായങ്ങൾ ചെയ്യുമെന്നാണ് ടിവികെയുടെ ഉറപ്പ്. കരൂർ ദുരന്തത്തിൽ ടിവികെയെ പറ്റി പരാമർശിക്കാതെ തമിഴ്നാട് നിയമസഭ അനുശോചനം രേഖപ്പെടുത്തി.

മരിച്ചവരുടെ കുടുംബങ്ങൾക്ക് മാസവും അയ്യായിരം രൂപ… കുടുംബത്തിന് മെഡിക്കൽ ഇൻഷ്വറൻസ്…
കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ പൂർണമായി ഏറ്റെടുക്കും … കുടുംബങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ച് സമയബന്ധിതമായി നടത്തിക്കൊടുക്കും.
കരൂർ ദുരന്തബാധിതരെ ചേർത്തുപിടിക്കുമെന്ന് ഉറപ്പ് നൽകുകയാണ് തമിഴകവെട്രിക് കഴകം. നേരത്തേ വിജയ് പ്രഖ്യാപിച്ച 20 ലക്ഷം രൂപ ധനസഹായത്തിന് പുറമേയാണിത്. ഈ തുക ഉടൻ കരൂരിലെത്തി വിജയ് കൈമാറും. അതിനിടെ കരൂർ ദുരന്തത്തിൽ മരിച്ചവർക്ക് തമിഴ്നാട് നിയമസഭ അനുശോചനം രേഖപ്പെടുത്തി

ടിവികെയുടെ പേര് പരമാർശിക്കാതെയാണ് ദുരന്തത്തെ പറ്റി സ്പീക്കർ പറഞ്ഞത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അന്ന് രാത്രി തന്നെ കരൂരിൽ എത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതായി അനുശോചനസന്ദേശത്തിലുണ്ടായിരുന്നു.

Advertisement