ന്യൂഡെല്‍ഹി.ഡൽഹിയിൽ വിദ്യാർത്ഥിനി ക്യാമ്പസിനുള്ളിൽ വെച്ച് കൂട്ട ബലാൽസംഗത്തിന് ഇരയായി.
സുരക്ഷ ഗാർഡും 2 വിദ്യാർത്ഥി കളും ചേർന്ന് പീഡിപ്പിച്ചു എന്നാണ് പരാതി.
ബിഹാർ സ്വദേശിനിയായ ഒന്നാംവർഷ ബിടെക് വിദ്യാർഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.സംഭവത്തിൽ ക്യാമ്പസിൽ വിദ്യാർത്ഥി കൾ പ്രതിഷേധിച്ചു.
വിദേശ വിദ്യാർത്ഥികൾ അടക്കം പഠിക്കുന്ന ഡൽഹിയിലെ സൗത്ത് എഷ്യൻ യൂണിവേഴ്സിറ്റിയിലാണ് രാജ്യത്തെ നടുക്കിയ പീഡനം.
ഒന്നാംവർഷ ബിടെക് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്.ഞായറാഴ്ച രാത്രി കാന്റീനിലേക്ക് പോകുംവഴി നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി നൽകിയ മൊഴി.
വസ്ത്രങ്ങൾ കീറിയ നിലയിൽ കുട്ടിയെ അബോധാവസ്ഥയിൽ സുഹൃത്തുക്കൾ ക്യാമ്പസിൽ കണ്ടെത്തുകയായിരുന്നു.തുടർന്നാണ് പോലീസിനെ വിവരം അറിയിച്ചത്.യൂണിവേഴ്സിറ്റിയിലെ സുരക്ഷാ ഗാർഡും രണ്ടു വിദ്യാർത്ഥികളും ചേർന്ന് പീഡിപ്പിച്ചു എന്നാണ് പരാതി.മണിക്കൂറുകളോളം നടപടി ഇല്ലാത്തതിന് തുടർന്ന് ക്യാമ്പസിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.
തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.കൂട്ടബലാൽസംഗം, തട്ടിക്കൊണ്ടു പോകൽ, അപായപ്പെടുത്താൻ ശ്രമിക്കൽ അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ.
പോലീസ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും അതിനോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി പ്രസ്താവനയിൽ അറിയിച്ചു.






































