ന്യൂഡെല്‍ഹി.ബീഹാർ സീറ്റ് ധാരണയിൽ മഹാസഖ്യത്തിൽ തർക്കം രൂക്ഷം. 60 സീറ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു കോണ്ഗ്രസ്. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കായി ലാലുപ്രസാദ് യാദവും തേജസ്വി യാദവും ഡൽഹിയിലേക്ക്. എൻഡിഎയുടെ സീറ്റ് ധാരണ പ്രഖ്യാപനം ഉടൻ ഉണ്ടാകും. സ്ഥാനാർത്ഥി പട്ടിക്ക് അന്തിമരൂപം നൽകാൻ ബിജെപി കോർ ഗ്രൂപ്പ് യോഗം ഡൽഹിയിൽ
50 സീറ്റുകൾ നൽകാമെന്ന എന്നാ RJD യുടെ വാഗ്ദാനം കോൺഗ്രസ് തള്ളി.60 സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. അല്ലാത്ത പക്ഷം 10 സീറ്റുകളിൽ സൗഹൃദ മത്സര ത്തിനിറങ്ങും എന്നാണ് ഭീഷണി.12 സീറ്റുകൾക്ക് വഴങ്ങാൻ വിഐപി അധ്യക്ഷൻ മുകേഷ് സഹാനിയും തയ്യാറായിട്ടില്ല. 40 സീറ്റുകളും,ഉപമുഖ്യമന്ത്രി സ്ഥാനവും വേണമെന്നാണ് ആവശ്യം. പ്രശ്ന പരിഹാരത്തിനായി ലാലു പ്രസാദ് യാദവും തേജസ്വി യാദവും ഡൽഹി യിൽ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തും
അതേസമയം എൻഡിഎ സഖ്യത്തിൽ സീറ്റ് ധാരണ അന്തിമഘട്ടത്തിലെത്തിയതായാണ് വിവരം.ചിരാഗ് പസ്വാൻ, ജിതൻ റാം മാഞ്ചി എന്നിവരുമായി സീറ്റുകളുടെ കാര്യത്തിൽ സമവായത്തിൽ എത്തിയെന്നു ബിജെപി വൃത്തങ്ങൾ അറിയിച്ചു.ചിരാഗ് പാസ്വാ ന് 25 സീറ്റുകളും, മാഞ്ചി യുടെ HAM ന് 8 സീറ്റുകളും നൽകാൻ ആണ് ധാരണ, എന്നാൽ 15 സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ മാഞ്ചി വിട്ടു വീഴ്ചക് തയ്യാറായിട്ടില്ല.അതേസമയം ബിജെപിയുടെ സ്ഥാനാർഥി പട്ടികക്ക് രൂപം നൽകാൻ ബിജെപി കൊർ ഗ്രൂപ്പ് യോഗം ഡൽഹിയിൽ ചേർന്നു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ യുടെ വസതിയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തു.പട്ടികക്ക് അന്തിമ അംഗീകാരം നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും.






































