ന്യൂഡെല്‍ഹി.അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ വച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയത് വിവാദമായി. കേന്ദ്രസർക്കാരിന്റെ വിമർശിച്ച് കോൺഗ്രസ്സും മറ്റ് പ്രതിപക്ഷ പാർട്ടികളും രംഗത്ത്. സംഭവത്തിലെ പ്രധാനമന്ത്രിയുടെ മൗനം നാരീശക്തി മുദ്രാവാക്യങ്ങൾക്ക് പിന്നിലെ പൊള്ളതരമെന്ന് രാഹുൽ ഗാന്ധി. സ്ത്രീകളെ അപമാനിക്കുന്നത് പ്രതിഷേധാർഹം എന്ന് പ്രിയങ്ക ഗാന്ധി. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി നടത്തിയ സമ്മേളനത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം.
അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കരുമായി നടത്തി കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ വച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ ആയിരുന്നു വനിതാ മാധ്യമ പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയത്.വാർത്ത സമ്മേളനത്തിൽ പുരുഷ മാധ്യമ പ്രവർത്തകർ വിലക്കിനെ പറ്റി ചോദിച്ചെങ്കിലും അഫ്ഗാൻ പ്രതിനിധികൾ കൃത്യമായ ഉത്തരം നൽകിയില്ല.ഇതോടെയാണ് സംഭവം വിവാദമായത്.വിവേചനത്തിനെതിരെ യുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം നാരീ ശക്തി മുദ്രാവാക്യങ്ങൾക്ക് പിന്നിലെ പൊള്ളത്തരമാണെന്ന് രാഹുൽ ഗാന്ധി വിമര്ശിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം അംഗീകരിക്കേണ്ടതാണോ എന്ന് പ്രിയങ്ക ഗാന്ധി. വനിതാ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയപ്പോൾ പുരുഷമാധ്യമപ്രവർത്തകരും ഇറങ്ങിപ്പോകണമായിരുന്നു എന്ന് പി ചിദംബരവും പ്രതികരിച്ചു. സംഭവത്തിൽ രാജ്യത്തെ വനിതാ മാധ്യമപ്രവർത്തകരും വിമർശനവുമായി രംഗത്തെത്തി.കേന്ദ്ര സർക്കാരിന്റെ മൗനം അപലപനീയംഎന്നായിരുന്നു മാധ്യമപ്രവർത്തകരുടെ അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആരോപണങ്ങളിൽ മറുപടി നൽകിയത്

































