നൂഡെൽഹി. ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ റിലയൻസ് പവർ CFO അറസ്റ്റിൽ. അശോക് കുമാർ പൽനെ ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. അനിൽ അംബാനിയുമായി ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥനാണ്. ഏഴുവർഷമായി റിലയൻസ് പവറിന്റെ സി എഫ് ഒ ആണ്. 2017 മുതൽ 2019 വരെ വിവിധ ബാങ്കുകളിൽ നിന്ന് 17000 കോടിയിലേറെ രൂപ വായ്പ എടുത്തു തട്ടിപ്പ് നടത്തി എന്നതാണ് അനിൽ അംബാനിക്കെതിരായ കേസ്. യെസ് ബാങ്കിൽ നിന്ന് മാത്രം 3000 കോടി രൂപയാണ് വായ്പ എടുത്തത്. ബാങ്കുകളുടെ പരാതിലാണ് കേസ്. അനിൽ അംബാനിയെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.




































