കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവും നടനുമായ വിജയ് എന്‍ഡിഎയിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി സൂചന. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമിയാണ് വിജയ്‌യെ മുന്നണിയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വിജയ്‌യുമായി എടപ്പാടി ഫോണിൽ സംസാരിച്ചതായാണ് വിവരം. പൊങ്കലിന് ശേഷം തീരുമാനമറിയിക്കാമെന്ന് വിജയ് പറഞ്ഞതായാണ് വിവരം.
2026ല്‍ തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡിഎംകെയ്‌ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ വേണ്ടിയാണ് വിജയ്‌യെ കൂടെ കൂട്ടാൻ എന്‍ഡിഎ തീരുമാനിച്ചത് എന്നാണ് സൂചന. ബിജെപിയെ പ്രത്യയശാസ്ത്ര ശത്രുവായി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ച വിജയ് ബിജെപി പ്രബല ശക്തിയായ എന്‍ഡിഎ മുന്നണിയിലേക്ക് ചേക്കേറുമോ എന്നതാണ് തമിഴകം ഉറ്റുനോക്കുന്നത്.
































