ദീപാവലി ഓഫറുകളിൽ ഞെട്ടിച്ച് ജിയോ

Advertisement

ദീപാവലിക്ക് വമ്പൻ ഓഫറുകളുമായി ജിയോ ഭാരത്. 2 ജി ഉപഭോക്താക്കളെ 4 ജിയിലേക്ക് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജിയോയുടെ ഈ പുതിയ പദ്ധതി. 699 രൂപമുതലാണ് ഈ ഫോണുകളുടെ ലഭ്യത. ഇപ്പോള്‍ ഒരുകോടി ആളുകളാണ് 2 ജി ഉപയോക്താക്കളായി ഉളളത്. ഈ ഉപയോക്താക്കളെ 4 ജിയിലേക്ക് മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. അത്യാധുനികമായ സാങ്കേതിക വിദ്യയാണ് ജിയോ ലഭ്യമാക്കുന്നത്. 2016ലാണ് റിലയന്‍സ് ജിയോ ആദ്യമായി മൊബൈല്‍ ഫോണ്‍ ഇന്ത്യയില്‍ കൊണ്ടുവരുന്നത്.
മൂന്ന് മാസത്തേക്ക് ഒരുമിച്ച് റീചാര്‍ജ് ചെയ്താല്‍ ഒരുമാസം സൗജന്യമായി സേവനം ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

399 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ നാല് മാസം സേവനം ലഭിക്കും. ഒരുമാസം സേവനം തികച്ചും സൗജന്യവുമാണ്. അതായത് ഒരുമാസത്തേക്ക് വെറും 99 രൂപ മാത്രമാണ് ചെലവാകുന്നത്.
ഏറ്റവും കുറഞ്ഞ പ്രതിമാസ പ്ലാനുകള്‍ അവതരിപ്പിച്ച് വേഗത്തില്‍ ജനകീയമായി മാറിയ മോഡലാണ് ജിയോഭാരത് വി 4. 123 രൂപ നല്‍കി 28 ദിവസത്തെ പ്ലാന്‍ എടുത്താല്‍ 14 ജിബി ഡാറ്റയും പരിധിയില്ലാത്ത വോയിസ് കോളും ലഭിക്കും. എന്നാല്‍ മറ്റ് സേവനദാതാക്കള്‍ ഇതേ പ്ലാനിന് 199 രൂപയാണ് ഈടാക്കുന്നത്. അതായത് ജിയോഭാരത് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 38 ശതമാനം ലാഭം ലഭിക്കും. ഈ പ്ലാന്‍തന്നെ വാര്‍ഷികാടിസ്ഥാനത്തില്‍ 1234 രൂപയ്ക്കും ലഭ്യമാണ്.

Advertisement