മലയാളി യുവതിക്ക് നേരെ രാത്രി യൂബർ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം

Advertisement

ബെംഗളൂരു.മലയാളി യുവതിക്ക് നേരെ യൂബർ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം.
ബുക്ക് ചെയ്ത ലൊക്കേഷനിലേക്ക് പോകാൻ കൂട്ടാക്കാതിരുന്ന യൂബർ ഓട്ടോ ഡ്രൈവർ യുവതിയുടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഓട്ടോയിൽ നിന്ന് ഇറങ്ങാൻ തയ്യാകാതിരുന്നതോടെ യുവതിയുമായി ഓട്ടോ തിരികെ കൊണ്ട് പോകാനും ശ്രമമുണ്ടായി.

KA 41 C 2777 എന്ന ഓട്ടോയുടെ ഡ്രൈവറാണ് രാത്രി ജോലിസ്ഥലത്ത് നിന്ന് കോറമംഗലയിലേക്ക് വന്ന യുവതിയോട് മോശമായി പെരുമാറിയത്. വീട്ടിലേക്ക് ആണ് യുവതി ഓട്ടോ ബുക്ക് ചെയ്തത്. ബുക്ക് ചെയ്ത നമ്പറിലുള്ള ഓട്ടോ അല്ല സവാരിക്കായി എത്തിയത്. വീട്ടിൽ നിന്നും 300 മീറ്റർ മാറി വാഹനം നിർത്തിയതോടെ വീടിനു മുന്നിലേക്ക് കൊണ്ടുപോകാൻ യുവതി ആവശ്യപ്പെട്ടു. എന്നാൽ അങ്ങോട്ടേക്ക് പോകാൻ കഴിയില്ല എന്നായിരുന്നു ഡ്രൈവറുടെ വാദം. പിന്നീട് തർക്കമായി, ശേഷം പലതരം ഭീഷണികളും. അതിനിടെ യുവതിയുമായി തിരികെ പോകാനും ഇയാൾ ശ്രമിച്ചു

യുവതി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ്‌ ചെയ്തതോടെ നിരവധിപേരാണ് സമാനമായ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്. നിയമപരമായി നീങ്ങാൻ ആണ് യുവതിയുടെ തീരുമാനം

Advertisement