നടന്‍ വിജയ് ദേവരകൊണ്ടയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തെലങ്കാനയിലെ ജോഗുലാംബ ഗഡ്‌വാൾ ജില്ലയിലെ എൻഎച്ച് 44ല്‍ വച്ചാണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. ഒക്ടോബർ 3-നായിരുന്നു നടി രശ്മിക മന്ദാനയുമായുള്ള വിജയ്‌യുടെ വിവാഹനിശ്ചയം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. വിവാഹനിശ്ചയം കഴിഞ്ഞ് താരം കുടുംബത്തോടൊപ്പം പുട്ടപർത്തിയിലെ ശ്രീ സത്യസായി ബാബയുടെ പ്രശാന്തി നിലയം ആശ്രമം സന്ദർശിച്ചു മടങ്ങവേയാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു വിജയ് ദേവരകൊണ്ട. താരത്തിന്റെ കാറിനു പിന്നില്‍ മറ്റൊരു കാര്‍ വന്നിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ താരത്തിന്റെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. അതേസമയം അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ ഹൈദരാബാദ് ഭാഗത്തേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയ്‌യുടെ ഡ്രൈവര്‍ പ്രാദേശിക പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
































