ഹിമാലയൻ മേഖലയിൽ പ്രളയ സാഹചര്യം രൂക്ഷം,7കുട്ടികൾ അടക്കം 24 പേർ മരിച്ചു

Advertisement

ഡാര്‍ജിലിംങ്.ഹിമാലയൻ മേഖലയിൽ പ്രളയ സാഹചര്യം രൂക്ഷം. വടക്കൻ ബംഗാളിലെ ഡാർജിലിംഗിൽ മണ്ണി ടിച്ചിലിൽ 7കുട്ടികൾ അടക്കം 24 പേർ മരിച്ചു.നൂറുകണക്കിന് വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നു. പ്രളയ ബാധിത മേഖല സന്ദർശിക്കുന്നതിനിടെ ബിജെപി സംഘത്തിന് നേരെ ആക്രമണം. ബിജെപി എം പി ഖഗെ ൻ മുർ മു വിന് ഗുരുതരമായി പരിക്ക് ഏറ്റു.

ഡാർ ജിലിംഗിൽ മൂന്ന് ദിവസമായി. തുടരുന്ന മഴയിൽ നിരവധി വീടുകൾ ഒലിച്ചുപോയി, റോഡുകൾ വിച്ഛേദിക്കപ്പെട്ടു, ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.മേഖലയിൽ നൂറുകണക്കിന് വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുകയാണ്.

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മിരികിൽ മാത്രം 11 പേർ മരിച്ചു. സർസാലി, ജസ്ബിർഗാവ്, മിരിക് ബസ്തി, ധർ ഗാവ് , മിരിക് തടാക പ്രദേശം, ജൽ‌പൈഗുഡി എന്നിവിടങ്ങളിലെല്ലാം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
നിരവധി പേരെ കാണാതായി.

ഭൂട്ടാനിലെ താല ഹൈഡ്രോ പവർ ഡാം സാങ്കേതിക തകരാറിനെ തുടർന്ന് കവിഞ്ഞൊഴുകുന്നത് മേഖയിൽ ആശങ്ക വർദ്ധിപ്പിച്ചു. സിക്കിമിലും മേഘാലയ യിലും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ജൽപായ്ഗുരിയിലെ ഡൂവാർസിൽ വച്ച് ബിജെപി സംഘത്തിന് നേരെ ആക്രണം ഉണ്ടായി. വാഹനത്തിനു നേരെയുണ്ടായ കല്ലേറിൽ മാൾഡ എംപി ഖഗെ ൻ മുർ മു വിന്റെ തലക്ക് ഗുരുതരമായി പരുക്കേറ്റു.

അക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ എന്ന ബിജെപി ആരോപിച്ചു. എന്നാൽ ഇക്കാര്യം തൃണമൂൽ നിഷേധിച്ചു

Advertisement