ചെന്നൈ. കരൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും തമിഴക വെട്രിക് കഴകം പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഉടൻ നൽകും. ടിവികെ നേതാക്കൾ ദുരന്തത്തിന് ഇരയായവരുടെ വീടുകളിൽ എത്തി ബാങ്ക് അകൗണ്ട് വിവരങ്ങൾ വാങ്ങിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷവും പരിക്ക് പറ്റിയവർക്ക് 2 ലക്ഷവും ആകും നൽകുക. ടിവികെയെ വിമർശിച്ച് സിപിഎമ്മും ഡിഎംഡികെ യും രംഗത്തെത്തി. അപകടസ്ഥലത്ത് നിന്ന് വിജയ് വേഗം ചെന്നൈയിൽ എത്തിയതിന് ആണ് ബ്രിന്ദാ കാരാട്ടും പ്രേമലത വിജയ്കാന്തും വിമർശനമുന്നയിച്ചത്. സംഭവത്തിൽ കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം കരൂരിൽ അന്വേഷണം തുടരുകയാണ്.






































