കുട്ടികള്‍ക്ക് മരുന്നു നല്‍കുമ്പോള്‍, മാര്‍ഗനിര്‍ദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Advertisement

ന്/ൂഡെല്‍ഹി.ചുമയ്ക്കുള്ള മരുന്നു കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ചെന്ന റിപ്പോർട്ടുകൾ പിന്നാലെ മാർഗ്ഗ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചുമ ജലദോഷം എന്നിവക്കുള്ള മരുന്നുകൾ കുട്ടികൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ നൽകാവൂ എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. മാനദണ്ഡങ്ങൾ പാലിക്കാത്ത മരുന്ന നിർമ്മാണ യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകി.
കാഞ്ചിപുരത്തെ കോൾ ഡ്രിഫ് കഫ് സിറപ്പ് യൂണിറ്റിൻ്റെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. രാജസ്ഥാൻ മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിരവധി കുട്ടികൾ ഇപ്പോഴും നിരീക്ഷണത്തിലാണ്.
അതേസമയം രാജസ്ഥാനിൽ സർക്കാരിന്റെ അഴിമതിയാണ് ജനങ്ങളുടെ ജീവിതം നഷ്ടപ്പെടാൻ കാരണമെന്ന് രാജസ്ഥാൻ മുൻമുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ അശോക് ഗെഹാലോട്ട് ആരോപിച്ചു.

Advertisement