ലഖ്നൗ.സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ മർദ്ദിച്ചു കൊലപ്പെടുത്തി.
തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം ദഹിപ്പിച്ചു. ഉത്തർപ്രദേശ് മെയിൻപുരിയിലാണ് സംഭവം ഭർത്താവിനും വീട്ടുകാർക്കും എതിരെ പോലീസ് കേസെടുത്തു.
ഉത്തർപ്രദേശ് രംഗ്പൂര്‍ സ്വദേശിയായ രജനീകുമാരിയാണ് കൊല്ലപ്പെട്ടത്. ഈ വർഷം ഏപ്രിലിൽ ആയിരുന്നു രജനിയും സച്ചിനും തമ്മിലുള്ള വിവാഹം. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് സച്ചിനും സഹോദരങ്ങളും രജനികുമാരിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. ടെന്റ് ഹൗസ് ആരംഭിക്കണമെന്നും ഇതിനായി 5 ലക്ഷം രൂപ വേണമെന്നും സച്ചിനും ബന്ധുക്കളും ആവശ്യപ്പെട്ടു. പണം നൽകാതായതോടെ ഗർഭിണിയായ രജനീകുമാരിയെ ഭർത്താവും ബന്ധുക്കളും ചേർന്ന ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം ദഹിപ്പിച്ചതായും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ രജനികുമാരിയുടെ അമ്മ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.






































