മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

Advertisement

മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. കർണാടകയിലെ ശിവമോഗയിൽ ആണ് സംഭവം. 38 വയസ്സുകാരിയായ ശ്രുതിയാണ് 12 വയസ്സുള്ള മകൾ പൂർവികയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സർക്കാർ ആശുപത്രിയിലെ നഴ്സുമാരുടെ ക്വാർട്ടേഴ്സിലാണ് സംഭവം.


ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായ ശ്രുതിയുടെ ഭർത്താവ് രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടത്. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ആറാം ക്ലാസ് വിദ്യാർഥിനിയായ മകൾ പൂർവികയെ തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. മകളുടെ മൃതദേഹത്തിന് മുകളിൽ ശ്രുതിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.


പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ശ്രുതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. പൊലീസ് കൊലപാതകത്തിനും അസ്വാഭാവിക മരണത്തിനും കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

Advertisement