അറ്റവും മുറിയും വെച്ച് കേവലം വ്യൂസിന് വേണ്ടി മാത്രം പടച്ചു വിടുന്ന ധാരാളം വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇത്തരത്തിൽ ബോളിവുഡിൽ പ്രചരിക്കുകയാണ് നടി കജോളിന്റെ വീഡിയോ. വ്യക്തി ജീവിതത്തിൽ വലിയ ദൈവ വിശ്വാസി കൂടിയാണ് നടി. ഇപ്പോഴിതാ നവരാത്രി ആഘോഷത്തിനിടെ നടിയെ ഒരാൾ കടന്ന് പിടിച്ചെന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നിരവധി പേരാണ് ഈ മുറി വിഡിയോ കണ്ട് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ പൂർണ രൂപം പുറത്തു വന്നതിന് പിന്നാലെയാണ് അമളി മനസിലായത്.
വിഡിയോയിൽ പടികളിറങ്ങി വരുന്ന കജോളിനെ അയാൾ കൈ കൊണ്ടു തടയുന്നത് യഥാർത്ഥത്തിൽ നടന്നത് തന്നെയാണ്. എന്നാൽ കജോളിനൊപ്പം ഒരു ഫോട്ടോയ്ക്കു വേണ്ടിയാണ് അയാൾ അങ്ങനെ ചെയ്യുന്നത്. ഫോട്ടോ എടുക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ ഇയാൾക്കൊപ്പം സന്തോഷത്തോടെ നടി മുകളിലേക്ക് പോയി പോസ് ചെയുന്നത് കാണാം. ദുർഗ പൂജയുടെ ഫുൾ വിഡിയോയിൽ ഈ രംഗങ്ങൾ വ്യക്തമായി കാണാം.
ഫുൾ വീഡിയോ പുറത്തു വന്നതിന് ശേഷം ആ വ്യക്തിയെ കാരണം ഇല്ലാതെ വിമർശിച്ചവർക്ക് അമളി പറ്റിയെന്ന് മനസ്സിലായിട്ടുണ്ട്.
































