കരൂർ അപകടവുമായി ബന്ധപ്പെട്ട മൂന്ന് ഹർജികൾ ഇന്ന് പരിഗണിക്കും

Advertisement

ചെന്നൈ.കരൂർ അപകടവുമായി ബന്ധപ്പെട്ട മൂന്ന് ഹർജികൾ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകൾ പരിഗണിക്കും. അപകടത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴക വെട്രിക് കഴകത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി മധുരൈ ബഞ്ച് ആണ് പരിഗണിക്കുക. കോടതി വിധിയും പരാമർശങ്ങളും ടിവികെയ്ക്കും സർക്കാരിനും നിർണായകമാണ്.

ടിവികെ നേതാക്കൾ ആയിട്ടുള്ള എൻ ആനന്ദ്, നിർമൽ കുമാർ എന്നിവരുടെ മുൻകൂർ ജാമ്യ അപേക്ഷയും പരിഗണിക്കും. അപകടത്തിൽ വിജയ് യെ പ്രതിച്ചേർക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും ഇന്ന് കോടതിയുടെ പരിഗണയിൽ വരും. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി യുടെ നേതൃത്വത്തിൽ ഉള്ള സംഘം ഇന്ന് കരൂരിൽ എത്തും.

Advertisement