വിജയദശമി റാലിയിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പ്രകീർത്തിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്

Advertisement

നാഗ്പൂര്‍.വിജയദശമി റാലിയിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പ്രകീർത്തിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് . സ്വാതന്ത്ര്യ സമരത്തിൽ മാത്രമല്ല സ്വതന്ത്ര ഭാരതത്തിൻറെ ഗതി തീരുമാനിക്കുന്നതിലും ഗാന്ധിജിയുടെ ആശയങ്ങൾ നിർണായകമായെന്ന് മോഹൻ ഭഗവത് പറഞ്ഞു. ജനങ്ങളോട് മുഖം തിരിക്കുന്ന സർക്കാറുകൾക്കെതിരെ ജനരോഷം ഉയരുമെന്ന മുന്നറിയിപ്പും നേപ്പാൾ പ്രക്ഷോഭത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം നൽകി
ആർഎസ്എസ് എന്ന സംഘടനയ്ക്ക് നൂറു വയസ്സ് തികയുന്ന വേളയിലാണ് ഇത്തവണത്തെ വിജയദശമി റാലി. ഗാന്ധിജയന്തി ദിനം കൂടി ആയതിനാൽ ആർഎസ്എസ് മേധാവി പ്രസംഗത്തിൽ മഹാത്മാ ഗാന്ധിയെ പുകഴ്ത്തി. അനീതിയും അടിച്ചമർത്തലും അവസാനിപ്പിക്കാൻ പ്രവർത്തിച്ച നേതാവ് എന്ന് ഗാന്ധിക്ക് പ്രശംസ

ഗാന്ധിവധത്തെ ചൊല്ലി നിരോധനം നേരിട്ട സംഘടനയായിരുന്നു എന്നതിനാൽ ആർഎസ്എസ് മേധാവിയുടെ വാക്കുകൾക്ക് പ്രാധാന്യമുണ്ട്. നേപ്പാളിലെ പ്രക്ഷോഭത്തെ കുറച്ചും മോഹൻ ഭഗവത് പരാമർശിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുമ്പോഴാണ് ജനകീയ പ്രതിഷേധങ്ങൾ ഉണ്ടാവുന്നത്.

പക്ഷേ ഒരു വിപ്ലവവും ഫലം കണ്ടിട്ടില്ല. സോഷ്യലിസ്റ്റ് വിപ്ലവങ്ങൾ നടന്ന രാജ്യങ്ങൾ ഇന്ന് മുതലാളിത്ത രാജ്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത വിഭാഗങ്ങൾക്ക് നേരെ പ്രകോപനം പാടില്ല. എല്ലാ മതവിശ്വാസങ്ങളെയും മാനിക്കുന്നതാണ് ഹിന്ദു രാഷ്ട്രം. ഞങ്ങൾ നിങ്ങൾ എന്ന മനോഭാവം തെറ്റാണെന്നും മോഹൻ ഭഗവത് പറഞ്ഞു. താരിഫ് യുദ്ധത്തിൽ വിജയിക്കാൻ രാജ്യം സ്വയം പര്യാപ്തമാകണം. ലോകരാജ്യങ്ങളെ ആശ്രയിച്ച് മാത്രം മുന്നോട്ടുപോകാൻ ആകില്ലെന്നും മോഹൻ ഭഗവത് ഓർമിപ്പിച്ചു. മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ആയിരുന്നു ഇത്തവണ വിജയദശമി റാലിയിൽ മുഖ്യാതിഥി

Advertisement