ഉരുൾപൊട്ടൽ ദുരന്ത നിവാരണ പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ചത് 260.56 കോടി,അവഗണന, ചതി വ്യാപകപ്രതിഷേധം

Advertisement

വയനാട്. ഉരുൾപൊട്ടൽ ദുരന്ത നിവാരണ പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ചത് 260.56 കോടി രൂപ മാത്രം. കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് മന്ത്രി കെ രാജൻ പ്രതികരിച്ചു. കേന്ദ്ര നിലപാടിൽ ദുരന്തബാധിതരും നിരാശയിലാണ്.
മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 2221 കോടി രൂപയാണ്. ലഭിച്ചത് വളരെ തുച്ഛമായ തുകയും. കേന്ദ്ര നിലപാടിനെ വിമർശിച്ച് റവന്യൂ മന്ത്രി കെ രാജൻ.

കേന്ദ്ര നിലപാടിൽ അമർഷത്തിലാണ് ദുരന്തബാധിതരും.ദുരന്തം നടന്ന് 14 മാസത്തിനു ശേഷമാണ് കേന്ദ്രം തുക അനുവദിച്ചത്.
വിഷയം,കേന്ദ്രസർക്കാർ അനുഭവപൂർവ്വം പരിഗണിക്കണമെന്നും കൂടുതൽ തുക അനുവദിക്കണം എന്നുമാണ് കേരളത്തിന്റെ ആവശ്യം. ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്.

Advertisement