തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആയ ദസ്റ ആഘോഷം ഇന്ന്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ നടക്കും. ഹിന്ദു പുരാണമനുസരിച്ച് ദുർഗ്ഗാദേവി അസുരനായ മഹിഷാസുരനെ പരാജയപ്പെടുത്തിയ ദിവസമായും രാമൻ രാവണനു മേൽ വിജയം നേടിയ ദിവസമായും ദസ്റ ആഘോഷിക്കാറുണ്ട്. ഡൽഹി രാംലീല മൈതാനത്തിൽ രാവണൻ, മേഘനാഥൻ, കുംഭകർണ്ണൻ എന്നിവരുടെ കോലങ്ങൾ കത്തിക്കും. അതിനു മുൻപായി രാമായണ നാടകം രാംലീല മൈതാനത്തിലെ വേദിയിൽ അവതരിപ്പിക്കും.
































