ന്യൂഡെല്‍ഹി. ആർഎസ്‌എസ് പ്രത്യയശാസ്ത്രത്തിന്റെ കളിത്തൊട്ടിൽ എന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. ആർഎസ്‌എസിന്റെ ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. RSSന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.
100 വർഷങ്ങൾ മുമ്പ് ദസറ ദിനത്തിൽ ആർഎസ്‌എസ് സ്ഥാപിതമായത് വെറും യാദൃശ്ചികതയല്ലെന്നും,ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന പാരമ്പര്യത്തിന്റെ പുനരുത്ഥാനമായിരുന്നു അതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി.RSS ന്റെ ശതാബ്ദിക്ക് സാക്ഷ്യം വഹിക്കാൻ കഴിയുന്നത് ഭാഗ്യമെന്നും പ്രധാനമന്ത്രി.
RSSന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക സ്മാരക തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.
രാഷ്ട്രചിഹ്നത്തിന് മറുവശത്തായി പാമ്പിയുടെ ചിത്രം ആലേഖനം ചെയ്തതാണ് 100 രൂപ നാണയം.ആർഎസ്‌എസിന്റെ മുദ്രാവാക്യ വും നാണയത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
നാണയവും സ്റ്റാമ്പും ആർഎസ്‌എസ് രാഷ്ട്രത്തിന് നൽകിയ സംഭാവനകളെ എടുത്തുകാണിക്കുന്നതാണെന്നും, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭാരതമാതാവിന്റെ ചിത്രം ഒരു നാണയത്തിൽ ആലേഖനം ചെയ്യുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
RSS സർ കാര്യ വാഹക് ദത്തത്രേയ ഹോസബോലെ, കേന്ദ്ര സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.






































