എന്നോർ താപവൈദ്യുത നിലയത്തിലുണ്ടായ അപകടത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്

Advertisement

ചെന്നൈ.തമിഴ്നാട് എന്നോർ താപവൈദ്യുത നിലയത്തിലുണ്ടായ അപകടത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നാണ് പൊലീസിന്റ് പ്രാഥമിക കണ്ടെത്തൽ. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ഇന്ന് അസമിലെത്തിക്കും

എന്നോറിലെ താപവൈദ്യുത നിലയത്തിൽ കൂറ്റൻ ഫ്രെയിം തകർന്നുവീണുണ്ടായ അപകടത്തിൽ ഒൻപത് പേരാണ് മരിച്ചത്. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധന നടത്തിയിരുന്നു. വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉത്തരവിട്ടതിന് പിന്നാലെയാണ് കരാർ കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരക്ഷാവിഴ്ചയുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ. കൂറ്റൻ ഫ്രെയിമിന് മുകളിൽ ഇരുന്ന് ജോലി ചെയ്തവരാണ് മരിച്ചത്. ഇക്കൂട്ടത്തിൽ ഒരാൾ മാത്രം രക്ഷപെട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയശേഷം അസമിൽ എത്തിക്കും. ഭെൽ ഇതിനുള്ള ചെലവ് വഹിക്കുമെന്ന് തമിഴ്നാട് വൈദ്യുതമന്ത്രി എസ് എസ് ശിവശങ്കർ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രിയും പ്രഖ്യാപിച്ചു.

Advertisement