തിരക്കേറിയ റോഡിൽ ഒരുകൂട്ടം യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം (വീഡിയോ)

Advertisement

തിരക്കേറിയ റോഡിൽ ഒരുകൂട്ടം യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. ഛത്തീസ്ഗഢിലെ ബിജാപ്പൂർ ജില്ലയിലാണ് സംഭവം.  അഞ്ച് യുവാക്കൾ ഒരു സ്കൂട്ടറിൽ അതീവ അപകടകരമായ ബാലൻസിംഗ് പ്രകടനം നടത്തുന്നത് വിഡിയോയില്‍ കാണാം. അവരിൽ നാലുപേർ സ്കൂട്ടറിൽ ഇരിക്കുമ്പോൾ, അഞ്ചാമത്തെയാൾ മറ്റു നാലുപേരുടെ തോളിൽ കയറി നേരെ നിൽക്കുകയും അവരുടെ മുകളിൽ കിടക്കുകയുമൊക്കെയാണ് ചെയ്യുന്നത്. ഞെട്ടിക്കുന്ന കാര്യം, ഇവരാരും ഹെൽമെറ്റോ മറ്റ് സുരക്ഷാ മുൻകരുതലുകളോ സ്വീകരിച്ചിരുന്നില്ല എന്നതാണ്. 
സ്കൂട്ടർ ബാലൻസ് കിട്ടാതെ ആടിയുലയുന്നതും വിഡിയോയിൽ കാണാം. വിഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വലിയ വിമർശനമാണ് ഉയർന്നത്.

Advertisement