അതി മനോഹരമായി ദേശീയഗാനം ആലപിച്ച് ആരാധനകരുടെ മനംകവർന്ന് ശ്രേയാ ഘോഷാല്‍, വീഡിയോ വൈറൽ

Advertisement

ഗുവാഹത്തി: ശ്രേയ ഘോഷാല്‍ പാടിയ ദേശീയഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനത്തിലാണ് ശ്രേയ അതി മനോഹരമായി ദേശീയ ഗാനം ആലപിച്ചത്.  ഗുവാഹത്തിയിലുള്ള എസിഎ സ്റ്റേഡിയത്തില്‍ ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു ആദ്യമത്സരം. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരങ്ങളേക്കാള്‍ ആരാധകരുടെ മനംകവര്‍ന്നത് ശ്രേയാ ഘോഷാല്‍ ആയിരുന്നു. മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് രണ്ട് രാജ്യങ്ങളുടേയും ദേശീയഗാനം ആലപിക്കുന്നത് പതിവാണ്. ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യയുടെ ദേശീയഗാനം ആലപിക്കാനാണ് ശ്രേയാ ഘോഷാല്‍ സ്‌റ്റേഡിയത്തിലെത്തിയത്. അതും പരമ്പരാഗത അസമീസ് സാരിയുടുത്ത്.
ശ്രേയ ആലപിച്ച വിവിധ ഭാഷകളിലെ ഒട്ടേറെ ഗാനങ്ങള്‍ നെഞ്ചിലേറ്റിയവരാണ് ഇന്ത്യക്കാര്‍. അതിനാല്‍ തന്നെ ദേശീയഗാനാലാപനം ഗംഭീരമായിരിക്കും എന്ന് തീര്‍ച്ചയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മധുരമായാണ് ഇന്ത്യന്‍ ദേശീയഗാനം ശ്രേയാ ഘോഷാല്‍ ആലപിച്ചത്.


ശ്രേയാ ഘോഷാലിന്റെ ദേശീയഗാനാലാപനം കഴിഞ്ഞ ഉടന്‍ വലിയ കൈയടികളും ആരവങ്ങളുമാണ് സ്റ്റേഡിയത്തില്‍ ഉയര്‍ന്നത്.

Advertisement