ഗൂഗിള്‍ അതിന്റെ ഐക്കോണിക് ‘ജി’ ലോഗോയില്‍ വമ്പന്‍ മാറ്റം വരുത്തി

Advertisement

കാലിഫോര്‍ണിയ: ഗൂഗിള്‍ അതിന്റെ ഐക്കോണിക് ‘ജി’ ലോഗോയില്‍ ഏറെക്കാലത്തിന് ശേഷം വമ്പന്‍ മാറ്റം വരുത്തി. കൂടുതല്‍ തെളിച്ചവും ഗ്രേഡിയന്റുമായ നാല് നിറങ്ങളാണ് ഐക്കണില്‍ ഗൂഗിള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഗൂഗിളിന്റെ പുതിയ ലോഗോ. ഗൂഗിളിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിലും ടെക് ഉത്പന്നങ്ങളിലും പുത്തന്‍ ലോഗോയാവും ഇനി ഉപയോഗിക്കുക.

‘G’ ഐക്കണില്‍ സര്‍പ്രൈസ്
നാല് നിറങ്ങള്‍ ചേര്‍ന്നുള്ള G അക്ഷരമാണ് ഗൂഗിളിന്റെ ഐക്കോണിക് ലോഗോ. ഒരു പതിറ്റാണ്ടിനിടെ ഈ ലോഗോയില്‍ വലിയ അപ്ഡേറ്റ് വരുത്തിയിരിക്കുകയാണ് ഗൂഗിള്‍ കമ്പനി. കൂടുതല്‍ ബ്രൈറ്റും ഗ്രേഡിയന്റുമാണ് പുതിയ ജി ലോഗോയിലെ നാല് നിറങ്ങള്‍. ഈ പുത്തന്‍ ലോഗോ മെയ് മാസത്തില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഗൂഗിളിന്റെ എല്ലാ പ്ലാറ്റ്ഫോമിലും ഉത്പന്നങ്ങളിലും സേവനങ്ങളിലും ഈ ലോഗോ അവതരിപ്പിക്കുന്നത് ഇപ്പോഴാണ്. ഗൂഗിളിന്റെ പരിചിതമായ നീല, ചുവപ്പ്, മഞ്ഞ, പച്ച പാലറ്റിലെ യഥാര്‍ഥ ‘G’ 2015-ല്‍ പുറത്തിറക്കിയതാണ്. ഇതിന്റെ ഗ്രേഡിയന്റ് വേര്‍ഷനാണ് പുതിയതായി പുറത്തിറക്കിയത്. അടുത്തിടെ 27 – ാം പിറന്നാള്‍ ആഘോഷ വേളയില്‍ പഴയ വിറ്റേജ് ലുക്കിലേക്ക് ഗൂഗിള്‍ മടങ്ങിപ്പോയിരുന്നു. പിന്നാലെയാണ് തിങ്കളാഴ്ച ലോഗോയില്‍ മാറ്റം വരുത്തിയതായി ഗൂഗിള്‍ പ്രഖ്യാപിച്ചത്.

Advertisement