പാക് അധീന കശ്മീരിൽ പ്രതിഷേധം സംഘർഷം,2 പേർ മരിച്ചു,പാക് ഭരണകൂടത്തിന് തലവേദന

Advertisement

ഇസ്ളാമബാദ്. പാക് അധീന കശ്മീരിൽ പ്രതിഷേധം,സംഘർഷം.2 പേർ മരിച്ചു.22 പേർക്ക് പരുക്ക്.
മുസഫറാബാദിൽ പാകിസ്ഥാൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ വെടിവെപ്പ്.പാക് സൈന്യവും,ഐഎസ്‌ഐ പിന്തുണയുള്ള മുസ്ലീം കോൺഫറൻസ് പ്രവർത്തകരുമാണ് വെടിവച്ചത്.

പാക് ഭരണകൂടത്തിന് തലവേദനയായി പാക് അധീന കശ്മീരിലെ പ്രതിഷേധം മാറി.അവാമി ആക്ഷൻ കമ്മിറ്റി (എഎസി)യുടെ നേതൃത്വത്തിലാണ് പ്രതിഷേധം.പ്രതിഷേധം നേരിടാൻ വൻതോതിൽ സുരക്ഷാ സേനയെ വിന്യസിക്കുകയും അർദ്ധരാത്രി മുതൽ ഇന്റർനെറ്റ് വിച്ഛേദിക്കുകയും ചെയ്തു.

ഷെഹ്ബാസ് ഷെരീഫ് സർക്കാരിൻ്റെ സാമ്പത്തിക- രാഷ്ട്രീയ അവഗണ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.70 വര്‍ഷത്തിലേറെയായി നിഷേധിക്കപ്പെട്ട മൗലികാവകാശങ്ങള്‍ക്കുവേണ്ടിയാണ് പ്രതിഷേധമെന്ന് സമരക്കാർ.’സഹിച്ചത് മതി, ഒന്നുകില്‍ അവകാശങ്ങള്‍ നല്‍കുക, അല്ലെങ്കില്‍ ജനങ്ങളുടെ രോഷം നേരിടുക.’ എന്നും പ്രതിഷേധക്കാർ.അർഹമായ നിയമസഭ സീറ്റുകൾ, ധാന്യപ്പൊടി, വൈദ്യുതി താരിഫ് അടക്കമുള്ളവയിലാണ് പ്രതിഷേധം

Advertisement