ഹോംവര്‍ക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ കയറുകൊണ്ട് കെട്ടി ജനലില്‍ തലകീഴായി തൂക്കിയിട്ട് മര്‍ദ്ദിച്ചു

Advertisement

ഹോംവര്‍ക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ഡ്രൈവര്‍ കയറുകൊണ്ട് കെട്ടി ജനലില്‍ തലകീഴായി തൂക്കിയിട്ട് മര്‍ദ്ദിച്ചു. ഹരിയാനയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. പാനിപത്തിലെ ജാട്ടല്‍ റോഡിലുള്ള സ്‌കൂളില്‍ കുട്ടികളെ ഉപദ്രവിക്കുന്ന വിഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനും സ്റ്റാഫിനുമെതിരെ കേസെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് പരാതിയുമായി രംഗത്തെത്തി. തന്റെ ഏഴുവയസ്സുകാരനായ മകനെ അടുത്തിടെയാണ് ഈ സ്‌കൂളില്‍ ചേര്‍ത്തതെന്ന് മുഖിജ കോളനി നിവാസിയായ കുട്ടിയുടെ അമ്മ ഡോളി പറഞ്ഞു. ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ ജനല്‍കമ്പിയില്‍ തലകീഴായി കെട്ടിയിട്ട് സ്‌കൂള്‍ ബസ് ഡ്രൈവറെക്കൊണ്ട് മര്‍ദിപ്പിക്കുകയായിരുന്നു. പുറത്ത് വന്ന സംഭവങ്ങളില്‍ പോലീസ് പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

Advertisement